സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസർ നിയമനം

തിരുവനന്തപുരം ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ സ്റ്റേറ്റ് ഹെൽത്ത് ട്രാൻസ്പോർട്ട് ഓഫീസറുടെ ഡെപ്യൂട്ടേഷൻ നിയമനത്തിന് പൊതുമരാമത്ത്/ മോട്ടോർ വെഹിക്കിൾസ് വകുപ്പിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വൈദഗ്ധ്യമുള്ള സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകൾ ബയോഡാറ്റയും സേവന വിവരങ്ങളും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം ബന്ധപ്പെട്ട മേലധികാരി മുഖേന 15 ദിവസത്തിനകം ആരോഗ്യവകുപ്പ് ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം വിലാസത്തിൽ ലഭ്യമാക്കണം



