വാദ്യോപകരണങ്ങള്‍: അപേക്ഷ ക്ഷണിച്ചു

പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2026-27 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാദ്യോപകരണങ്ങള്‍ വാങ്ങി നല്കുന്ന പദ്ധതിയിലേക്ക് പട്ടികജാതി വിഭാഗത്തില്‍പെട്ട വനിത കലാസംഘങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.
കലാരംഗങ്ങളില്‍ ഉള്ളവരും പട്ടികജാതി വിഭാഗത്തില്പെട്ടവരും കുറഞ്ഞത് 5 വനിതാ അംഗങ്ങളുമുള്ള വാദ്യകലാ സംഘങ്ങള്‍ക്ക് അപേക്ഷിക്കാം. ബന്ധപ്പെട്ട കലാ ഇനങ്ങളില്‍ കഴിവ് തെളിയിച്ചതിന്റെ സാക്ഷ്യപത്രം, ജാതി, വരുമാന, റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ഗ്രാമസഭ അംഗീകരിച്ച ലിസ്റ്റ്, മറ്റ് പഞ്ചായത്തുകളില്‍ നിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്നുള്ള സാക്ഷ്യപത്രം, കലാരംഗത്ത് തുടരുന്നുവെന്ന പഞ്ചായത്തിന്റെ സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍, ഗ്രൂപ്പ് രജിസ്ട്രേഷന് രേഖ എന്നിവ സഹിതം നവംബര്‍ 5-നകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.
വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ അതത് ബ്ലോക്ക് ഓഫീസുകളിലോ ബന്ധപ്പെടാം. ഫോണ്‍: 0491 2505005.





