വിമുക്തഭടന്മാരുടെ ആശ്രിതർക്ക് സ്കോളർഷിപ്പ്

തിരുഃ വിമുക്തഭടന്മാരുടെ ആശ്രിതരായ മുഴുവൻസമയ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന മക്കൾക്കും ഭാര്യമാർക്കും സൈനികക്ഷേമ വകുപ്പ് മുഖേന നൽകുന്ന പ്രൊഫഷണൽ കോഴ്സ് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തൊഴിലധിഷ്ഠിത, പ്രവർത്തിപര, സാങ്കേതിക കോഴ്സുകൾ പഠിക്കുന്ന അർഹരായ ആശ്രിതർക്കാണ് സ്കോളർഷിപ്പിന് അപേക്ഷിക്കാനാകുക.
മുൻവർഷത്തെ യോഗ്യതാ പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയവർക്കും മറ്റ് സ്കോളർഷിപ്പുകൾ ലഭിക്കാത്തവർക്കുമാണ് അപേക്ഷിക്കാൻ അർഹത. വിമുക്തഭടന്മാരുടെ മക്കൾക്ക് 25 വയസിൽ താഴെയായിരിക്കണം പ്രായം. വിവാഹിതരായവർ, സ്വന്തമായി വരുമാനമുള്ളവർ, ക്യാപിറ്റേഷൻ ഫീസ് നൽകി പ്രവേശനം നേടിയവർ എന്നിവർക്ക് സ്കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല .
അപേക്ഷകൾ സർവീസ് പ്ലസ് പ്ലാറ്റ്ഫോം വഴി (https://serviceonline.gov.in/kerala) ഓൺലൈനായി സമർപ്പിക്കണം. നവംബർ 25 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. കൂടുതൽ വിവരങ്ങൾക്ക് 0471-2472748 എന്ന നമ്പറിൽ തിരുവനന്തപുരം ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു.





