അഡ്മിനിസ്ട്രേറ്റർ ഒഴിവ്

കാസർഗോഡ് ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിന് സംവരണം ചെയ്ത സെൻറ ർ അഡ്മിനിസ്ട്രേറ്റർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
നിയമം/ സോഷ്യൽ വർക്ക്/ സോഷ്യോളജി/ സോഷ്യൽ സയൻസ്/ സൈക്കോളജി വിഷയങ്ങളിൽ ഏതിലെങ്കിലുമുള്ള ബിരുദാനന്തര ബിരുദവും, ബന്ധപ്പെട്ട മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ള വനിതാ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
പ്രായപരിധി 01/01/2026 ന് 25 നും 40 നും മധ്യേ.
താല്പര്യമുള്ളവർ ഒക്ടോബർ 5 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻ റ എക്സ്ചേഞ്ചിൽ ഹാജരായി പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.






