മെഡിക്കൽ ഓഫീസർ നിയമനം

വയനാട് ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഒ.ബി.സി വിഭാഗത്തിന് സംവരണം ചെയ്ത മെഡിക്കൽ ഓഫീസർ (പ്രസൂതിതന്ത്ര) തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.
ബി.എ.എം.എസും എം.ഡി/എം.എസ് പ്രസൂതിതന്ത്ര & സ്ത്രീരോഗ യോഗ്യതയും കൗൺസിൽ രജിസ്ട്രേഷനുമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
ദിവസ വേതനം: 1,610 രൂപ.
പ്രായപരിധി: 2026 ജനുവരി 1 ന് 22 നും 46 നും മധ്യേ.
തത്പരരായ ഉദ്യോഗാർഥികൾ ഒക്ടോബർ മൂന്നിനകം അടുത്തുള്ള എംപ്ലോയ്മെൻ റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. ഈ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ളവർക്കും അപേക്ഷിക്കാം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള നിരാക്ഷേപപത്രം ഹാജരാക്കണം.





