അധ്യാപകരെ അവശ്യമുണ്ട്

Share:

ഇടുക്കി : നെടുംകണ്ടം സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ഇലക്ട്രോണിക്‌സ്, ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ലക്ചറര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആഗസ്റ്റ് 31 തിങ്കളാഴ്ച എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും.

യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് എന്‍ജിനീയറിങ് ബിരുദം.

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി രാവിലെ 10 മണിക്ക് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 -234082. ഇമെയില്‍-gptcnedumkandam.ac.in

Share: