അധ്യാപക നിയമനം

Share:

കോഴിക്കോട് : വെസ്റ്റ് ഹില്ലില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെൻറിൽ കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, യോഗ, ഹോട്ടല്‍ മാനേജ്‌മെൻറ് , അക്കൗണ്ടന്‍സി വിഷയങ്ങളില്‍ ഗെസ്റ്റ് അധ്യാപകരെ നിയമിക്കും.

കമ്യൂണിക്കേഷന്‍ ഇംഗ്ലീഷ്, അക്കൗണ്ടന്‍സി വിഷയങ്ങളില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, രണ്ടു വര്‍ഷത്തെ അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്കും നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്‌മെന്റ് നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് യോഗ, ഹോട്ടല്‍ മാനേജ്മെൻറ് വിഷയങ്ങളിലും അപേക്ഷിക്കാം.

രേഖകള്‍ സഹിതം ജൂണ്‍ 23ന് മുമ്പ് അപേക്ഷിക്കണം.

ഫോണ്‍: 0495 2385861.

Share: