വുമണ്‍ ഫെസിലിറ്റേറ്റര്‍, കെയര്‍ ടേക്കര്‍

കോഴിക്കോട് : പെരുമണ്ണ ഗ്രാമപഞ്ചായത്തില്‍ കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍, പകല്‍വീട് കെയര്‍ ടേക്കര്‍ തസ്തികകളില്‍ ദിവസവേതന/കരാര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 20ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
യോഗ്യത: കമ്യൂണിറ്റി വുമണ്‍ ഫെസിലിറ്റേറ്റര്‍ -എം.എസ്.ഡബ്ല്യൂ/വുമണ്‍ സ്റ്റഡീസ്/ ജെന്‍ഡര്‍ സ്റ്റഡീസ്/ സോഷ്യോളജി/സൈക്കോളജി.
പകല്‍വീട് കെയര്‍ ടേക്കര്‍: പ്ലസ് ടു/പ്രീഡിഗ്രി.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന.
അപേക്ഷ, ബയോഡേറ്റ, തിരിച്ചറിയല്‍ രേഖ, അസ്സല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം എത്തണം.
ഫോണ്‍: 0495 2431880.






