അദ്ധ്യാപക നിയമനം

വയനാട് : മീനങ്ങാടി ഗവ. പോളി ടെക്നിക് കോളേജിനോടനുബന്ധിച്ച് ചുണ്ടേൽ പ്രവർത്തിക്കുന്ന ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങിൽ ഈ അദ്ധ്യയന വർഷം ഒഴിവുള്ള ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത: 50 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും സെറ്റ്, ബി.എഡ് എന്നിവ.
എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂൺ എട്ട് രാവിലെ 11 മണിക്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിച്ചേരണം.
ഫോൺ: 04936 247420.





