ഇൻസ്ട്രക്ടർ ഒഴിവ്

Share:

തിരുവനന്തപുരം: കഴക്കൂട്ടം വനിത ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്‌സ് മെക്കാനിക്ക് ട്രേഡിൽ ഒബിസി വിഭാഗത്തിനും ‌സ്റ്റെനോഗ്രാഫർ ആൻറ് സെക്രട്ടേറിയൽ അസിസ്റ്റൻ്റ് ഇം​ഗ്ലീഷ് ട്രേഡിൽ പൊതുവിഭാഗത്തിനും സംവരണം ചെയ്തിട്ടുള്ള താൽക്കാലിക ഇൻസ്ട്രക്ടർമാരുടെ ഒഴിവുണ്ട്.

താൽപര്യമുള്ള, നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 14ന് രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകേണ്ടതാണ്.

വിവരങ്ങൾക്ക്: 0471 241 8317

Share: