സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 2,964 ഒഴിവുകൾ

സർക്കിൾ ബേസ്ഡ് ഓഫീസറുടെ 2,964 ഒഴിവുകളിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. . വിവിധ സർക്കിളുകൾക്കു കീഴിലായി, ജോലി പരിചയമുള്ളവർക്കാണ് അവസരം.
തിരുവനന്തപുരം സർക്കിളിൽ 116 ഒഴിവുകളാണുള്ളത് .
ഏതെങ്കിലും ഒരു സർക്കിളിലെ ഒഴിവിലേക്കു മാത്രം അപേക്ഷിക്കുക. അപേക്ഷകർക്കു പ്രാദേശിക ഭാഷാജ്ഞാനം ഉണ്ടായിരിക്കണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം (എഴുതാനും വായിക്കാനും സംസാരിക്കാനും മനസിലാക്കാനും) വേണം.
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം അല്ലെങ്കിൽ തത്തുല്യം. മറ്റു പ്രഫഷണൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം. ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കുകളിൽ/റീജണൽ റൂറൽ ബാങ്കുകളിൽ ഓഫീസർ ആയി 2 വർഷം പരിചയം വേണം.
പ്രായം: 2025 ഏപ്രിൽ 30ന് 21-30. പട്ടികവിഭാഗത്തിന് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും (പട്ടികവിഭാഗം-15, ഒബിസി-13) വർഷം ഇളവ്. വിമുക്തഭടന്മാർക്കും ഇളവുണ്ട്.
ശമ്പളം: 48,480-85,920.
തെരഞ്ഞെടുപ്പ്: ഓൺലൈൻ എഴുത്തുപരീക്ഷ, സ്ക്രീനിംഗ്. ഇന്റർവ്യൂ. ജൂലൈയിലായിരിക്കും ഓൺലൈൻ ടെസ്റ്റ്. ആലപ്പുഴ, എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രമുണ്ട്.
ഫീസ്: 750 രൂപ. പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്കു ഫീസില്ല. ഓൺലൈനിലൂടെ ഫീസ് അടയ്ക്കാം.
വിശദവിവരങ്ങൾക്ക്: https://bank.sbi
ഓൺലൈൻ അപേക്ഷ മേയ് 29 വരെ സ്വീകരിക്കും.