ജൂനിയർ അസിസ്റ്റ൯്റ് നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് ആശുപത്രി വികസന സമിതിയുടെ കീഴിൽ ജൂനിയർ അസിസ്റ്റ൯്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത വി എച്ച് എസ് സി എം എൽ ടി / പ്ലസ് ടു സയൻസ് പാസായിരിക്കണം.
ഒഴിവുകളുടെ എണ്ണം: നാല്. ആറു മാസകാലയളവിലേക്ക് ദിവസ വേതനടിസ്ഥാനത്തിലാണ് നിയമനം.
താല്പര്യമുള്ളവർ വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം എറണാകുളം മെഡിക്കൽ കോളേജിലെ സി.സി.എം ഹാളിൽ മെയ് 15-ന് രാവിലെ 11.30 ന് നടത്തുന്ന വാക് ഇൻ ഇ൯്റ്ർവ്യൂവിൽ പങ്കെടുക്കണം. അന്നേ ദിവസം രാവിലെ 10.30 മുതൽ 11.00 വരെ ആയിരിക്കും രജിസ്ട്രേഷൻ
സർക്കാർ/ പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർക്ക് മുൻഗണന.