സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം

Share:

തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ കോളേജുകളിലേക്ക് 2021-22 വർഷത്തെ ഫാർമസി, ഹെൽത്ത് ഇൻസ്‌പെക്ടർ, മറ്റു പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു.

കോഴ്‌സുകളിലേക്ക് മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ പ്രോസ്‌പെക്ടസിൽ പ്രതിപാദിച്ചിരിക്കുന്ന നിബന്ധനകൾ സ്‌പോർട്‌സ് ക്വാട്ട പ്രവേശനത്തിന് ബാധകമാണ്.

2019 ഏപ്രിൽ ഒന്ന് മുതൽ 2021 മാർച്ച് 31 വരെയുള്ള കാലയളവിൽ എഡ്യൂക്കേഷണൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുത്ത് മൂന്നം സ്ഥാനം കൈവരിച്ചതാണ് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിനുള്ള കുറഞ്ഞ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്.

അപേക്ഷകർ സ്‌പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാ ക്രമത്തിൽ അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം. സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ച മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. അപൂർണ്ണമായതും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.

നിർദ്ദിഷ്ട ഫോറത്തിൽ മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി, യോഗ്യത സർട്ടിഫിക്കറ്റുകളുടെയും, സ്‌പോർട്‌സിൽ പ്രാവീണ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെയും, സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ ജൂലൈ രണ്ടിന് മുൻപ് അപേക്ഷ സമർപ്പിക്കണം.

വിശദാംശം www.sportscouncil.kerala.gov.in ൽ ലഭ്യമാണ്. അപേക്ഷകൾ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം-1. ഫോൺ: 0471-2330167.

Share: