ഐ ടി പ്രൊഫഷണൽ താൽക്കാലിക ഒഴിവ്

കണ്ണൂർ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ കണ്ണൂർ ജില്ലാ ഓഫീസിൽ നിലവിലുള്ള ഐ ടി പ്രൊഫഷണലിൻറെ ഒരു താൽക്കാലിക ഒഴിവിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദം നേടിയവരും ഗവ. അംഗീകൃത പിജിഡിസിഎ പാസായവരും ആയിരിക്കണം. എംഎസ്സി കമ്പ്യൂട്ടർ സയൻസ്/എംസിഎ യോഗ്യതയുള്ളവർക്ക് മുഗണന.
ഉദ്യോഗാർഥികൾ അപേക്ഷ, ബയോഡാറ്റ എന്നിവയോടൊപ്പം സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 27 ന് മൂന്ന് മണിക്ക് മുൻപായി, ജോയിൻറ് പ്രോഗ്രാം കോ-ഓർഡിനേറ്റർ, മഹാത്മാഗാന്ധി എൻആർഇജിഎസ്, സിവിൽ സ്റ്റേഷൻ കണ്ണൂർ-2 എന്ന വിലാസത്തിൽ നേരിട്ടോ, തപാലിലോ mgregskannur@gmail.vom എന്ന ഇ-മെയിലിലോ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 04972767488