ഡിപ്ലോമ ഇൻ ചൈൽഡ് കെയർ: അപേക്ഷ ക്ഷണിച്ചു

Share:

തിരുഃ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോൾ-കേരള മുഖാന്തരം തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ‘ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീ സ്‌കൂൾ മാനേജ്മെന്റ്’ കോഴ്‌സ് ആദ്യ ബാച്ച് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത എസ്.എസ്.എൽ.സി / തത്തുല്യ കോഴ്‌സിൽ വിജയവും ഉയർന്ന പ്രായപരിധി 45 വയസുമാണ്.

നിലവിൽ വിവിധ വകുപ്പുകളിൽ ആയമാരായി സേവനം അനുഷ്ടിക്കുന്നവർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല.

ജനുവരി 24 മുതൽ www.scolekerala.org വെബ്സൈറ്റ് മുഖേന ഓൺലൈനായി രജിസ്റ്റർ ചെയ്യാം. പിഴകൂടാതെ ഫെബ്രുവരി 10 വരെയും 100 രൂപ പിഴയോടെ ഫെബ്രുവരി 15 വരെയും ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.

വിദ്യാർഥികൾ ഓൺലൈൻ രജിസ്ട്രേഷനു ശേഷം രണ്ട് ദിവസത്തിനകം നിർദ്ദിഷ്ട രേഖകൾ സഹിതമുള്ള അപേക്ഷ എക്സിക്യൂട്ടീവ് ഡയറക്ടർ, സ്‌കോൾ-കേരള, വിദ്യാഭവൻ, പൂജപ്പുര പി.ഒ, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ സ്പീഡ് /രജിസ്‌ട്രേഡ് തപാൽ മാർഗ്ഗം എത്തിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2342950, 2342271, 2342369.

Share: