ട്യൂട്ടര്‍: വാക്ക്ഇന്‍ ഇൻറര്‍വ്യൂ 22 ന്

Share:

കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിന് കീഴിലെ ആണ്‍കുട്ടികളുടെ മാവൂര്‍ ഗവ. പ്രീമെട്രിക് ഹോസ്റ്റലില്‍ 2024-25 അധ്യയന വര്‍ഷം രാവിലെയും വൈകുന്നേരവും അഞ്ച് മുതല്‍ പത്തുവരെയുള്ള ക്ലാസുകളിലുള്ള അന്തേവാസികള്‍ക്ക് ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സ്റ്റഡീസ്, വിഷയങ്ങള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് ട്യൂട്ടര്‍മാരെ നിയമിക്കുന്നു.

ജനുവരി 22 ന് രാവിലെ 11 മണിക്ക് കുന്നമംഗലം ബ്ലോക്ക് ഓഫീസില്‍ വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷയും, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം എത്തണം.
ഹൈസ്‌കൂള്‍ വിഭാഗ ത്തിലെ അപേക്ഷകര്‍ ബിഎഡ്/തത്തു ല്ല്യ യോഗ്യത ഉളളവരായിരിക്കണം.
ഫോണ്‍: 9447048178, 9495456579.

Tagstutor
Share: