സീനിയർ റസിഡൻറ് അഭിമുഖം

Share:

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പീഡിയാട്രിക് കാർഡിയാക് അനസ്തേഷ്യ വിഭാഗത്തിൽ സീനിയർ റസിഡന്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് ഡിസംബർ 16 ന് അഭിമുഖം നടത്തും.
അനസ്തേഷ്യയിലുള്ള പി ജിയാണ് യോഗ്യത. റ്റി.സി.എം.സി രജിസ്ട്രേഷൻ അഭികാമ്യം.

താല്പര്യമുള്ളവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, ബയോഡാറ്റ എന്നിവ സഹിതം രാവിലെ 11 ന് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിൻറെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. അപേക്ഷിക്കുന്ന തസ്തികയുടെ പേര്, അപേക്ഷകൻറെ / യുടെ മേൽവിലാസം, ഇമെയിൽ വിലാസം, മൊബൈൽ നമ്പർ എന്നിവ അപേക്ഷയിൽ രേഖപ്പെടുത്തണം.

Share: