നേഴ്‌സിംഗ് ഓഫീസര്‍: കൂടിക്കാഴ്ച്ച 22ന്
കാസർഗോഡ് : കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ നേഴ്‌സിംഗ് ഓഫീസര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ലസ് ടു സയന്‍സ്, ഡിഗ്രി അല്ലെങ്കില്‍ ഡിപ്ലോമ ഇന്‍ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫെറി കോഴ്‌സ് . കാത് ലാബ്, ഐ.സി.യു, ഡയാലിസിസ്, ഓങ്കോളജി വിഭാഗങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി: 18-45 വയസ്.
കൂടിക്കാഴ്ച്ച നവംബര്‍ 22 രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിൻ റെ കാര്യാലയത്തില്‍ നടക്കും. ഫോണ്‍- 0467 – 2217018.