നഴ്സിങ് ഓഫീസർ ഒഴിവ്

എറണാകുളം ജനറൽ ആശുപത്രിയിൽ നഴ്സിങ് ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനത്തിന് ജൂലൈ 10 രാവിലെ 11ന് വാക് ഇൻ ഇൻറ്ർവ്യു നടത്തുന്നു.
സയൻസ് വിഷയത്തിൽ പ്ലസ്ടു/പ്രീഡിഗ്രി/വിഎച്ച്എസ്ഇ പാസ് അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ഡൊമസ്റ്റിക് നഴ്സിങ്ങിൽ വിഎച്ച്എസ്ഇ അല്ലെങ്കിൽ അംഗീകൃത സർവകലാശാലയിലെ ബി.എസ്സി നഴ്സിങ് പാസും മൂന്ന് വർഷം ദൈർഘ്യമുള്ള ജനറൽ നഴ്സിങ് കോഴ്സും കേരള നഴ്സ് ആൻഡ് മിഡ്വൈഫ്സ് കൗൺസിൽ രജിസ്ട്രേഷനുമാണ് യോഗ്യത.
താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിൻറെ ഓഫീസിൽ ഹാജരാകണം.
കൂടുതൽവിവരങ്ങൾക്ക്: 0484-2386000.





