സാനിറ്റേഷൻ വർക്കർ : ജോലി ഒഴിവ്

Share:

എറണാകുളം : ജില്ലാ ആയുർവേദ ആശുപത്രിയിൽ സാനിറ്റേഷൻ വർക്കർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു.

നിയമനം ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.

യോഗ്യത: ഏഴാം ക്ലാസും, എഴുതാനും വായിക്കാനുമുള്ള കഴിവും ഉണ്ടാകണം.

അപേക്ഷകർ അഞ്ച് രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയൽ , വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ ഓരോ പകർപ്പും സഹിതം നവംബർ ആറിന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.
ഫോൺ: 0484 2365933

Share: