മിഷൻ കോ-ഓർഡിനേറ്റർ

കോട്ടയം: ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) തീരമൈത്രി പദ്ധതിയിലേക്ക് കോട്ടയം ജില്ലയിൽ കരാർ അടിസ്ഥാനത്തിൽ മിഷൻ കോ-ഓർഡിനേറ്റർമാരെ നിയമിക്കുന്നതിന് സെപ്റ്റംബർ 16-ന് വാക്ക് ഇൻ ഇൻറ്ർവ്യൂ നടത്തും.
മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന.
യോഗ്യത: ബിരുദം, ലൈവ് ലിഹുഡ് പ്രോജക്ടിൽ പ്രവൃത്തിപരിചയം, ടൂ വീലർ ലൈസൻസ്.
പ്രായം: 35 വയസ് കവിയരുത് (ഫിഷറീസ് വകുപ്പിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അഞ്ചുവർഷം ഇളവ്.) വെള്ളക്കടലാസിൽ തയാറാക്കിയ അപേക്ഷ, ബയോഡേറ്റ, അസൽ യോഗ്യത സർട്ടിഫിക്കറ്റുകൾ, പകർപ്പ് എന്നിവയുമായി രാവിലെ 11 മണിക്ക് കോട്ടയം, കാരാപ്പുഴയിലുള്ള ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ഹാജരാകണം. ഫോൺ : 0481-2566823.






