ന്യൂറോ ടെക്‌നീഷ്യന്‍ ഒഴിവ്

143
0
Share:

മലപ്പുറം : മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍എച്ച്.ഡി.എസിന് കീഴില്‍ താല്‍ക്കാലികമായി ദിവസ വേതനാടിസ്ഥാനത്തില്‍ ന്യൂറോ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇൻറര്‍വ്യൂ നടത്തുന്നു.

ന്യൂറോ ടെക്‌നോളജിയില്‍ ഡിപ്ലോമയും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമുള്ള, 45 വയസ്സ് തികയാത്ത ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ഒരു കോപ്പി പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും ആധാര്‍ കാര്‍ഡും സഹിതം ഒക്ടോബര്‍ മൂന്നിന് രാവിലെ 10ന് ഹാജരാകണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
വിവരങ്ങള്‍ക്ക്്: 0483 2762037

Share: