കൃഷി ഭവനുകളില്‍ ഇൻറേണ്‍ഷിപ്പിന് അവസരം

Share:

മലപ്പുറം : വി.എച്ച്.എസ്.ഇ (അഗ്രി), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍ / ഡിപ്ലോമ ഇന്‍ ഓര്‍ഗാനിക് ഫാമിംഗ് യോഗ്യതയുള്ള 18 മുതല്‍ 40 വയസ്സ് വരെയുള്ളവര്‍ക്ക് ജില്ലയിലെ കൃഷി ഭവനുകളില്‍ ഇൻറേണ്‍ഷിപ്പ് ചെയ്യുന്നതിന് കൃഷി വകുപ്പ് അവസരമൊരുക്കുന്നു.

180 ദിവസമാണ് ഇൻറേണ്‍ഷിപ്പ് കാലാവധി.

താല്‍പര്യമുള്ളവര്‍ www.keralaagriculture.gov.in വെബ് സൈറ്റില്‍ നേരിട്ടോ, ഓഫീസ് മുഖേനയോ സെപ്തംബര്‍ 13 നകം അപേക്ഷ നല്‍കണം.

Share: