സൈക്കോളജി അപ്രൻറിസ് നിയമനം

Share:

മലപ്പുറം: പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളേജിൽ “ജീവനി മെന്റൽ വെൽബീയിങ്” പദ്ധതിയുടെ ഭാഗമായി താൽക്കാലികാടിസ്ഥാനത്തില്‍ സൈക്കോളജി അപ്രൻറിസിനെ നിയമിക്കുന്നു.

യോഗ്യത: റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാനന്തര ബിരുദം . ക്ലിനിക്കൽ സൈക്കോളജിയില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് ഒന്നിന് രാവിലെ 10.30 ന് പ്രിൻസിപ്പല്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

ഫോൺ: 04933 227370.

Share: