പാർട് ടൈം മലയാളം അധ്യാപക ഒഴിവ്

Share:

തിരുഃ ശ്രീകാര്യം സർക്കാർ ടെക്നിക്കൽ ഹെസ്കൂളിൽ നിലിവിലുള്ള പാർട്ട് ടൈം മലയാളം ഹൈസ്കൂൾ അധ്യാപക തസ്തികയിലെ ഒരു ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകരെ തിരഞ്ഞെടുക്കുന്നു. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദം, ബി.എഡ്, കെ-ടെറ്റ് കാറ്റഗറി – III, അല്ലെങ്കിൽ – IV മാണ് യോഗ്യത.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ അഞ്ചിനു രാവിലെ 10 ന് ശ്രീകാര്യം ചാവടിമുക്കിലുള്ള ടെക്നിക്കൽ ഹെസ്കൂൾ ഓഫീസിൽ അഭിമുഖത്തിനായി ഹാജരാകണം. ഫോൺ: 0471- 2590079, 9447427476.

Share: