ഡോ . എ പി ജെ അബ്ദുൽകലാം ഇൻസ്പിറേഷൻ അവാർഡ് രാജൻ പി. തൊടിയൂരിന്

Share:
ന്യൂ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടോപ്‌നോഷ് ഫൗണ്ടേഷൻ, ആഗോള തലത്തിൽ വിദ്യാഭ്യാസം, കല, സാഹിത്യം, പത്രപ്രവർത്തനം, സിനിമ , ഐ ടി തുടങ്ങിയ മേഖലകളിൽ പുതിയ തലമുറയ്ക്ക് പ്രചോദനമാകുന്ന മികച്ച സംഭാവനകൾ നൽകിയിട്ടുള്ളവർക്കായി ഏർപ്പെടുത്തിയിട്ടുള്ള ഡോ . എ പി ജെ അബ്ദുൽകലാം ഇൻസ്പിറേഷൻ അവാർഡ്-2024 ന് രാജൻ പി തൊടിയൂർ തെരഞ്ഞെടുക്കപ്പെട്ടു.  ജൂൺ 29 ന് ഡൽഹി വിജ്ഞാൻ ഭവനിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പുരി അവാർഡുകൾ വിതരണം ചെയ്യും. ഹരിയാന ഗവർണ്ണർ ഭണ്ഡാരു ദത്താത്രേയ , ടൂറിസം സഹമന്ത്രി ശ്രീപത് നായക്, ചലച്ചിത്ര താരവും എം പി യുമായ ഹേമമാലിനി കേന്ദ്ര കുടുംബ ക്ഷേമ വകുപ്പ് മന്ത്രി എസ് പി സിംഗ് ഭാഗേൽ തുങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ദക്ഷിണേന്ത്യയിലെ ആദ്യ തൊഴിൽ- വിദ്യാഭ്യാസ പ്രസിദ്ധീകരണം( കരിയർ മാഗസിൻ-1984 ) , ആദ്യ ക്യാമ്പസ് സിനിമ ( ദി ഗ്യാപ് -1976 ) , ആദ്യ സോഷ്യൽ മീഡിയ നെറ്റ്‌വർക്ക് ( റ്റെഡ് .കോം-2002 ) , ആദ്യ ഇ-കൊമേഴ്‌സ് പ്ലാറ്റഫോം ( കാബൂളിവാല.
കോം- 2012 ) , യു എ ഇ യിലെ ആദ്യ തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണം ( കരിയർ മാഗസിൻ – 2007 ) , ആദ്യ ഇൻഫോമേഴ്‌സ്യൽ ടി വി ചാനൽ ( എക്സ് വിഷൻ ടി വി – 2008 ) ഇന്ത്യയിലെ ആദ്യ സ്റ്റുഡൻറ് ന്യൂസ്‌പേപ്പർ തുടങ്ങിയവക്ക് രൂപകൽപ്പന നൽകുകയും വിജയകരമായി നടപ്പാക്കുകയും മികച്ച ജോലി ലഭിക്കുന്നതിന് അനേകായിരങ്ങളെ ഇന്ത്യക്കകത്തും പുറത്തും പ്രാപ്തരാക്കുകയും ചെയ്തതിൻറെ അടിസ്ഥാനത്തിലാണ് രാജൻ പി. തൊടിയൂരിനെ തെരഞ്ഞെടുത്തതെന്ന് ടോപ്‌നോഷ് ഫൗണ്ടേഷൻ വ്യക്തമാക്കി. ഇന്ത്യയിൽ നിന്നുള്ള ഒരു തൊഴിൽ – വിദ്യാഭ്യാസ പ്രസിദ്ധീകരണം ( കരിയർ മാഗസിൻ ) നാല് രാജ്യങ്ങളിൽ നിന്ന് ( യു എ ഇ , ലെബനൻ , റഷ്യ, ജർമ്മനി ) പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും രാജൻ പി തൊടിയൂരിൻറെ സാമൂഹിക ഉത്തരവാദിത്വ മികവായി ടോപ്‌നോഷ് ഫൗണ്ടേഷൻ വിലയിരുത്തി.
Tagsdr apj
Share: