റെയിൽവേയിൽ അപ്രന്റിസ് : 733 ഒഴിവുകൾ
സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയുടെ ബിലാസ്പുർ ഡിവിഷനിൽ അപ്രന്റിസ് ആകാൻ അവസരം. 733 ഒഴിവുകളാണുള്ളത് .
ഒരു വർഷമാണു പരിശീലനം.
ട്രേഡുകളും ഒഴിവും
ഫിറ്റർ (187), ഇലക്ട്രീഷൻ (137), സിഒപിഎ (100), വയർമാൻ (80), കാർപെന്റർ (38), പെയിന്റർ (42), സ്റ്റെനോ- ഇംഗ്ലീഷ് (27), പ്ലംബർ (25), സ്റ്റെനോ-ഹിന്ദി (19), വെൽഡർ (18), മെക്കാനിക് ആർഎസി (15), ഡീസൽ മെക്കാനിക് (12), ഡ്രാഫ്റ്റ്സ്മാൻ സിവിൽ (10), ഇലക്ട്രോണിക് മെക്കാനിക് (5), ടർണർ (4), മെഷീനിസ്റ്റ് (4), ഡിജിറ്റൽ ഫോട്ടോഗ്രഫർ (2), എസ്എംഡബ്ല്യു (4), കെമിക്കൽ ലബോറട്ടറി അസിസ്റ്റന്റ് (4).
യോഗ്യത: പത്താം ക്ലാസ് ജയം (10+2 രീതി)/ തത്തുല്യം. ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ ജയം.
പ്രായം (12.04. 2024ന്): 15-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം.
തെരഞ്ഞെടുപ്പ് യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി.
ഏപ്രിൽ 12 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
വിശദ വിവരങ്ങൾക്ക് : https://apprenticeshipindia.org