കായികതാരങ്ങള്‍ക്ക് തപാൽ വകുപ്പിൽ 1899 ഒഴിവുകൾ
ഗ്രൂപ്പ് സി തസ്തികകളിലായി കായികതാരങ്ങൾക്ക് തപാൽ വകുപ്പിൽ 1899 ഒഴിവുകൾ.
കേരള, ലക്ഷദ്വീപ്, മാഹി ഉൾപ്പെടുന്ന കേരള സർക്കിളിൽ 94 ഒഴിവുണ്ട്.
മെയിൽഗാർഡ് തസ്തികയിൽ കേരളത്തിൽ ഒഴിവില്ല.
തസ്തിക (കേരള സർക്കിളിലെ ഒഴിവ്): പോസ്റ്റൽ അസിസ്റ്റന്റ് (31)/ സോർട്ടിംഗ് അസിസ്റ്റന്റ് (3). യോഗ്യത: ബിരുദം, കംപ്യൂട്ടർ പരിജ്ഞാനം.
തസ്തിക (കേരള സർക്കിളിലെ ഒഴിവ്): പോസ്റ്റ്മാൻ (28)/മെയിൽ ഗാർഡ്: യോഗ്യത: പ്ലസ് ടു ജയം, പത്താം ക്ലാസ്/ ഉയർന്ന തലത്തിൽ മലയാളം ഒരു വിഷയമായി പഠിച്ച് പാസാകണം, കംപ്യൂട്ടർ പരിജ്ഞാനം, 2 വീലർ/ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
തസ്തിക (കേരള സർക്കിളിലെ ഒഴിവ്): മൾട്ടി ടാസ്കിംഗ് സ്റ്റാഫ് (32). യോഗ്യത: പത്താം ക്ലാസ്.
സ്പോർട്സ് യോഗ്യതകൾ: ദേശീയ/രാജ്യാന്തര മത്സരങ്ങളിൽ സംസ്ഥാനത്തെയോ രാജ്യത്തെയോ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഇന്റർ യൂണിവേഴ്സിറ്റി സ്പോർട്സ് ബോർഡ് നടത്തുന്ന ഇന്റർ യൂണിവേഴ്സിറ്റി ടൂർണമെന്റുകളിൽ യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ ഓൾ ഇന്ത്യ സ്കൂൾ ഗെയിംസ് ഫെഡറേഷൻ നടത്തുന്ന നാഷണൽ സ്പോർട്സ് ഗെയിംസിൽ സംസ്ഥാന സ്കൂൾ ടീമുകളെ പ്രതിനിധീകരിച്ചവർ അല്ലെങ്കിൽ നാഷനൽ ഫിസിക്കൽ എഫിഷ്യൻ ഡ്രൈവിനു കീഴിലെ കായികക്ഷമതയിൽ നാഷനൽ അവാർഡ് നേടിയവർ.
https://dopsports recruitment.cept.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
ഡിസംബർ 09 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.