റിസർവ് ബാങ്ക് ഓഫ് ഇന്ത്യ: 450 ഒഴിവുകൾ
അസിസ്റ്റന്റ് മാനേജർ തസ്തികയിലെ 450 ഒഴിവുകളിലേക്ക് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അപേക്ഷ ക്ഷണിച്ചു. തിരുവനന്തപുരത്തും കൊച്ചിയിലുമായി 16 ഒഴിവുകളാണുള്ളത് .
യോഗ്യത: 50% മാർക്കോടെ (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക്) ഏതെങ്കിലും വിഷയത്തിൽ ബിരുദം.
കംപ്യൂട്ടർ വേഡ് പ്രോസസിംഗ് അറിയണം. അപേക്ഷിക്കുന്ന സംസ്ഥാനത്തെ പ്രാദേശികഭാഷ എഴുതാനും വായിക്കാനും കഴിവുണ്ടാകണം.
പ്രായം: 20-28. ഒബിസിക്കു മൂന്നും പട്ടികവിഭാഗത്തിന് അഞ്ചും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഇളവ്. വിമുക്തഭടൻമാർക്കും വിധവ/വിവാഹമോചിതർക്കും ഇളവ്.
തെരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷ (രണ്ടു ഘട്ടം), ലാംഗ്വേജ് പ്രൊഫിഷൻസി ടെസ്റ്റ് (പ്രാദേശിക ഭാഷ) എന്നിവയുടെ അടിസ്ഥാനത്തിൽ.
ഒക്ടോബർ 21, 23 തീയതികളിലാണു പ്രിലിമിനറി പരീക്ഷ.
കേരളത്തിൽ കണ്ണൂർ, കൊച്ചി, കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂർ, പാലക്കാട്, തിരുവനന്തപുരം, കൊല്ലം എന്നിവിടങ്ങളിൽ പ്രിലിമിനറി പരീക്ഷാകേന്ദ്രങ്ങളുണ്ട്. മെയിൻ പരീക്ഷ ഡിസംബറിൽ.
അപേക്ഷാഫീസ്: ജനറൽ, ഒബിസി വിഭാഗത്തിന് 450 രൂപ. അർഹതയുള്ളവർക്ക് ഇളവ് ലഭിക്കും .
ഓണ്‍ലൈൻ അപേക്ഷ ലഭിക്കേണ്ട അവസാന തിയതി ഒക്ടോബർ നാലു വരെ.
കൂടുതൽ അറിയാൻ : www.rbi.org.in