സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു : വിധു വിൻസെൻറ്​ മികച്ച സംവിധായിക; വിനായകൻ മികച്ച നടൻ ; രജിഷ വിജയൻ മികച്ച നടി

669
0
Share:

2016ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ സാംസ്​കാരിക മന്ത്രി എ.കെ ബാലൻ പ്രഖ്യാപിച്ചു. രാജീവ്​ രവി സംവിധാനം ചെയ്​ത ‘കമ്മട്ടിപ്പാടം എന്ന ചിത്രത്തിലെ ത്തിലെ അഭിനയത്തിന് വിനായകൻ മികച്ച നടനുള്ള പുരസ്​കാരം നേടി. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്​തി പത്രവുമാണ്​ വിനായകന്​ ലഭിക്കുക.
ഖാലിദ്​ റഹ്​മാൻ ചിത്രം അനുരാഗ കരിക്കിൻ വെള്ളത്തിലെ അഭിനയത്തിലൂടെ രജിഷ വിജയൻ മികച്ച നടിയായി. വിധു വിൻസെൻറ്​ മികച്ച സംവിധായികക്കുള്ള പുരസ്​കാരവും ‘മാൻഹോൾ’ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി. മികച്ച സംവിധായകക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ്​ ആദ്യമായി നേടുന്ന വനിതയാണ്​ വിധു വിൻസെൻറ്​.

ദിലീഷ്​ പോത്തൻ സംവിധാനം ചെയ്​ത്​ ആഷിക്​ അബു നിർമ്മിച്ച ‘മഹേഷി​ൻറെ പ്രതികാരം’ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച തിരക്കഥക്കുള്ള പുരസ്​കാരം ശ്യാം പുഷ്​കരൻ (മഹേഷി​െൻറ പ്രതികാരം) ​സ്വന്തമാക്കി. കമ്മട്ടിപാടത്തിലെ അഭിനയിത്തിലൂടെ മണികണ്​ഠൻ ആചാരി മികച്ച സ്വഭാവ നടനുള്ള പുരസ്​കാരം നേടി. കാഞ്ചന പി.കെ (ഒാലപീപ്പി) സഹനടിക്കുള്ള അവാർഡിനർഹയായി. മികച്ച നവാഗത സംവിധായകനായി ഷാനവാസ്​ കെ. ബാവക്കുട്ടി(കിസ്​മത്ത്​) തെരഞ്ഞെടുക്കപ്പെട്ടു.

പ്രശസ്ത ഒഡീഷ സംവിധായകനും ക്യാമറാമാനുമായ എ.കെ. ബിർ അധ്യക്ഷനായ പത്തംഗ ജൂറിയാണ് അവാർഡ് നിർണയം നടത്തിയത്. ബോക്​സ്​ ഒാഫീസിൽ കളക്​ഷൻ റെക്കോഡ്​ നേടിയ പുലിമുരുകൻ ഉൾപ്പടെ 68 സിനിമകളാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് എത്തിയത്.

പുരസ്​കാര വിജയികൾ

മികച്ച നടൻ: വിനായകൻ ടി.കെ (കമ്മട്ടിപ്പാടം)
മികച്ച നടി: രജിഷ വിജയൻ (അനുരാഗ കരിക്കിൻവെള്ളം)
മികച്ച സ്വഭാവ നടൻ: മണികണ്ഠൻ ആചാരി (കമ്മട്ടിപ്പാടം)
മികച്ച സ്വഭാവ നടി: കാഞ്ചന പി.കെ (ഒാലപ്പീപ്പി)
മികച്ച കഥാചിത്രം: മാൻഹോൾ (സംവിധായക: വിധു വിൻസെന്‍റ്, നിർമാണം: എൻ.പി വിൻസെന്‍റ്)
മികച്ച രണ്ടാമത്തെ കഥാചിത്രം: ഒറ്റയാൾ പാത (സംവിധായകർ: സന്തോഷ് ബാബു സേനൻ, സതീഷ് ബാബു സേനൻ, നിർമാതാവ്: സന്തോഷ് ബാബു സേനൻ)
ജനപ്രീതിയും കാലമൂല്യവുമുള്ള ചിത്രം: മഹേഷിന്‍റെ പ്രതികാരം (നിർമാണം: ആഷിഖ് അബു സംവിധാനം: ദിലീഷ് പോത്തൻ)
മികച്ച സംവിധായക: വിധു വിൻസെന്‍റ് (മാൻഹോൾ)
മികച്ച നവാഗത സംവിധായകൻ: ഷാനവാസ്​ കെ. ബാവക്കുട്ടി (കിസ്​മത്ത്​)
മികച്ച ബാലതാരം (ആൺ): ചേതൻ ജയലാൽ (ഗപ്പി)
മികച്ച ബാലതാരം (പെൺ): അബനി ആനന്ദ്​ (കൊച്ചവ്വപൗലോ അയ്യപ്പകൊയ്​ലോ)
മികച്ച കഥകൃത്ത്: സലിം​ കുമാർ (കറുത്ത ജൂതൻ)
മികച്ച ഛായാഗ്രഹണം: എം.ജെ രാധാകൃഷ്​​ണൻ (കാടുപൂക്കുന്ന നേരം)
മികച്ച തിരക്കഥാകൃത്ത്: ശ്യാം പുഷ്കരൻ (മഹേഷിന്‍റെ പ്രതികാരം)
മികച്ച കലാ സംവിധായകൻ: ഗോകുൽദാസ് എ.വി, എസ്. നാഗരാജ് (കമ്മട്ടിപ്പാടം)
മികച്ച ഗാനരചന: ഒ.എൻ.വി കുറുപ്പ്​ (കാംബോജി- നടവാതിൽ തുറന്നില്ല…)
മികച്ച സംഗീത സംവിധാനം: എം. ജയചന്ദ്രൻ (കാംബോജി)
മികച്ച പിന്നണി ഗായകൻ: സൂരജ്​ സന്തോഷ്​ (ഗപ്പി-തനിയേ മിഴികൾ…)
മികച്ച പിന്നണി ഗായിക: കെ.എസ്​ ചിത്ര (കാംബോജി-നടവാതിൽ തുറന്നില്ല…)
മികച്ച പശ്ചാത്തല സംഗീതം: വിഷ്​ണു വിജയ്​ (ഗപ്പി)
മികച്ച സിങ്ക് സൗണ്ട്: ജയദേവൻ ചക്കാടത്ത്​ (കാടുപൂക്കുന്ന നേരം)
മികച്ച ശബ്ദമിശ്രണം: പ്രമോദ് തോമസ് (കാടുപൂക്കുന്ന നേരം)
മികച്ച സൗണ്ട് ഡിസൈനിങ്: ജയദേവൻ ചക്കാടത്ത്​ (കാടുപൂക്കുന്ന നേരം)
മികച്ച കളറിസ്റ്റ്: ഹെൻറോയ് മെസിയ (കാടുപൂക്കുന്ന നേരം)
മികച്ച മേക്കപ്പ്​: എം.ജി റോഷൻ (നവൽ എന്ന ജുവൽ)
മികച്ച വസ്​ത്രാലങ്കാരം: സ്​​റ്റെഫി സേവ്യർ (ഗപ്പി)
മികച്ച ഡബിങ് ആർടിസ്റ്റ് (ആൺ):വിജയ് മോഹൻ മേനോൻ (ഒപ്പം)
മികച്ച ഡബിങ് ആർടിസ്റ്റ് (പെൺ): എം. തങ്കമണി (ഒാലപ്പീപ്പി)
മികച്ച നൃത്ത സംവിധാനം: വിനീത് ​(കാംബാജി)
മികച്ച ഡബ്ബിങ്​ ആർട്ടിസ്​റ്റ്​: തങ്കമണി (ഒാലപീപ്പി)
മികച്ച കുട്ടികളുടെ ചിത്രം: കോലുമിഠായി
മികച്ച സിനിമ ഗ്രന്ഥം: സിനിമ മുതൽ സിനിമ വരെ (അജു കെ. നാരായണൻ)
മികച്ച സിനിമ ലേഖനം: വെളുത്ത തിരശീലയിലെ കറുത്ത ഉടലുകൾ (എൻ. പി സജീഷ്​)
പ്രത്യേക ജൂറി പരാമർശം

ചലച്ചിത്ര സംസ്കാര പഠനം: ഹരിത സീമ (ചന്ദ്രശേഖരൻ)
പ്രത്യേക ജൂറി പുരസ്കാരം

അഭിനയം: കെ. കലാധരൻ (ഒറ്റയാൾ പാത)
പ്രത്യേക ജൂറി പരാമർശങ്ങൾ:

കഥ: ഇ. സന്തോഷ് കുമാർ
അഭിനയം: സുരഭി ലക്ഷ്മി (മിന്നാമിനുങ്ങ്)
ഛായാഗ്രഹണം: ഗിരീഷ് ഗംഗാധരൻ (ഗപ്പി)

Share: