വിവരവകാശ കമ്മീഷണർ ഒഴിവ്

Share:

തിരുഃ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വിവരാവകാശ കമ്മീഷണറുടെ നിലവിലുള്ള ഒരു ഒഴുവിലേക്കും രണ്ട് പ്രതീക്ഷിത ഒഴിവുകളിലേക്കും അപേക്ഷ ക്ഷണിച്ചു.

വിവരാവകാശ നിയമം 2005, വിവരാവകാശ നിയമം ഭേദഗതി ആക്ട് 2019 എന്നിവയിൽ നിഷ്കർഷിച്ച പ്രവൃത്തി പരിചയം, കഴിവ് തെളിയിച്ചിട്ടുള്ള മേഖലകൾ എന്നീ വിവരം സഹിതം മെയ് 20ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, പൊതുഭരണ (ഏകോപനം) വകുപ്പ്, ഗവൺമെൻ റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം- 695 001 എന്ന വിലാസത്തിലോ gadcdnsic@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ ലഭിക്കണം.

കൂടുതൽ വിവരങ്ങളും അപേക്ഷിക്കാനുള്ള പ്രൊഫോർമയും www.gad.kerala.gov.in ൽ ലഭിക്കും.

Share: