കിഫ്ബി അപേക്ഷ ക്ഷണിച്ചു : 21 ഒഴിവുകൾ
വിവിധ തസ്തികകളിലെ 21 ഒഴിവുകളിലേക്ക് കേരള ഇൻഫ്രസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) അപേക്ഷ ക്ഷണിച്ചു. സെന്റർഫോർ മാനേജ്മെന്റ് ഡെവലപ്മെന്റ് മുഖേനയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. കരാർ അടിസ്ഥാനത്തിൽ ടെക്നിക്കൽ റിസോഴ്സ് സെന്ററി (TRC) ലായിരിക്കും നിയമനം.
ഒഴിവുകൾ :
ജൂണിയർ കണ്‍സൾട്ടന്റ് (ട്രാൻസ്പോർട്ടേഷൻ)- 5
ജൂണിയർ കണ്‍സൾട്ടന്റ് (ഇലക്ട്രിക്കൽ)- 5
ജൂണിയർ കണ്‍സൾട്ടന്റ് വിഡിസി(ആർക്കിടെക്ചർ)- 2
ജൂണിയർ കണ്‍സൾട്ടന്റ് വിഡിസി (എംഇപി)- 2
ഡ്രാഫ്റ്റ്സ്മാൻ (പിഎസ്സി)- നാല് (സിവിൽ- 2
ഇലക്ട്രിക്കൽ- ഒന്ന്, മെക്കാനിക്കൽ- 1
കണ്‍സൾട്ടന്റ് പിഎസ്സി (ട്രാൻസ്പോർട്ടേഷൻ)- 1
കണ്‍സൾട്ടന്റ് പിഎസ്സി (ബിൽഡിംഗ് ആൻഡ് ജനറൽ സിവിൽ വർക്സ്)- 1
യോഗ്യത, പ്രായപരിധി, പ്രവൃത്തിപരിചയം എന്നിവയ്ക്കായി www.kcmd.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അപേക്ഷ: സിഎംഡി വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി പത്ത് വൈകുന്നേരം അഞ്ച്.