സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share:

തിരുവനന്തപുരം മേഖലയിലെ അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കളില്‍ കലാ-കായിക ശാസ്ത്ര രംഗത്ത് മികവ് തെളിയിച്ചവര്‍ക്കും നിലവില്‍ തുടര്‍ വിദ്യാഭ്യാസ കോഴ്സുകളുല്‍ പഠിക്കുന്നവര്‍ക്കും സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

മേഖല വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ നിന്നും അപേക്ഷ സൗജന്യമായി ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധരേഖകള്‍ സഹിതം ജനുവരി 27ന് വൈകുന്നേരം അഞ്ചിന് മുന്‍പ് വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടര്‍, കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് തിരുവനന്തപുരം, മേഖലാ വെല്‍ഫെയര്‍ഫണ്ട് ഇന്‍സ്പെക്ടറുടെ കാര്യാലയം, കെ.സി.പി ബില്‍ഡിംഗ്, ആര്യശാല, തിരുവനന്തപുരം, പിന്‍-695036 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.

ഫോണ്‍: 0471 2 460 667

Share: