സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം: അപേക്ഷ ക്ഷണിച്ചു

Share:

തൃശൂർ ; ജില്ല പഞ്ചായത്ത് ജില്ല പട്ടികജാതി വികസന ഓഫീസർ മുഖേന നടപ്പിലാക്കുന്ന അഭ്യസ്തവിദ്യരായ പട്ടികജാതി യുവജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനം എന്ന പദ്ധതിയിലേക്ക് ബി.എസ് സി നഴ്സിംഗ് (വനിതകൾക്ക് മാത്രം), ബി.ടെക് (സിവിൽ) യോഗ്യതയുള്ളതും ജില്ല പഞ്ചായത്ത് പരിധിയിൽ സ്ഥിരതാമസക്കാരുമായ പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ജില്ല പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനപ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികളെ കരാർ വ്യവസ്ഥയിൽ സർക്കാർ സ്ഥാപനങ്ങളിൽ പരിശീലനത്തിനായി നിയമിക്കുന്നു.

പ്രതിമാസം 10,000- രൂപ ഓണറേറിയം ഇവർക്ക് നൽകും. ജാതി, വിദ്യാഭ്യാസയോഗ്യത സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്റ്റ്, ആധാർ കാർഡ്, റേഷൻ കാർഡ്, പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ ജില്ല പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം.
പ്രായപരിധി 22-30.
അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതി നവംബർ 10 വൈകിട്ട് 5 മണി.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360381

Share: