വാക് ഇൻ ഇൻറർവ്യൂ ഏഴിന്

Share:

കണ്ണൂർ : ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് റിസോഴ്സ് സ്‌ക്വാഡുകളെ തെരഞ്ഞെടുക്കുന്നതിന് നവംബർ ഏഴിന് രാവിലെ 11 മണിക്ക് കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ വാക് ഇൻ ഇൻറർവ്യൂ നടത്തുന്നു.

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ള മത്സ്യത്തൊഴിലാളികൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ ട്രെയിനിങ് പൂർത്തിയാക്കിയവരും കടലിൽ നീന്താൻ ക്ഷമതയുള്ളവരുമായിരിക്കണം. ഏതു സമയത്തും രക്ഷാ പ്രവർത്തനത്തിന് സന്നദ്ധത വേണം. ഉടമസ്ഥതയിൽ യാനവും എഞ്ചിനും രക്ഷാ പ്രവർത്തനത്തിന് ലഭ്യമാക്കാൻ തയ്യാറായിരിക്കണം.

പ്രായം 20നും 45നും ഇടയിൽ.

ഫോൺ: 0497 2731081.

Tagssquad
Share: