മെറിറ്റോറിയസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ : ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പട്ടികജാതി വിദ്യാർഥികൾക്കുള്ള മെറിറ്റോറിയസ് ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു.
ദേശീയ/ അന്തർദേശീയ സർവകലാശാലകളിലെ പ്രവേശനം ഉൾപ്പടെയുള്ള ചെലവുകൾക്ക് ധനസഹായം നൽകുന്ന പദ്ധതിയാണിത്. കോഴ്സിന് പോകുന്ന രാജ്യം/സ്ഥലം എന്നിവ പരിഗണിച്ച് കാലാകാലങ്ങളിൽ പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന സ്കീമിന് നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായി തുക അനുവദിക്കും. ദേശീയ സർവകാലാശാലകളിൽ മെറിറ്റിൽ പ്രവേശനം ലഭിച്ചതും ഇ-ഗ്രാൻറ് ലഭ്യമാകാത്ത വിദ്യാർഥികൾക്ക് വരുമാന പരിധി 2.50 ലക്ഷം രൂപയാണ്.
മെറിറ്റ് സീറ്റിൽ പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് വരുമാന പരിധിയില്ല.
അപേക്ഷ അതാത് ഗ്രാമപഞ്ചായത്തുകളിൽ നൽകണം.
ഫോൺ: 0497 2700596.