ഗസ്റ്റ് ഇൻസ്ട്രക്ടര്‍ നിയമനം

Share:

എറണാകുളം : കളമശ്ശേരി ഗവ.ഐ.ടി.ഐയിൽ സി.എന്‍.സി ഷോര്‍ട്ട് ടേം ട്രെയിനിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബര്‍ 10 -ന് ഉച്ചയ്ക്ക് ഒന്നിന് അസൽ രേഖകൾ സഹിതം കളമശ്ശേരി ഐ.ടി.ഐ.യിൽ ഹാജരാകേണ്ടതാണ്.

ബി ടെക്/ ഡിപ്ലോമ/ ഐ.ടി.ഐ (മെക്കാനിക്കൽ), സി.എൻ.സി മെഷീനിൽ (ലാത്ത്/മില്ലിംഗ്) പരിജ്ഞാനം (ഫാനു സി / സീമെൻസ് കൺട്രോൾസ്), ഫാനു സി / സീമെൻസ് പ്രോഗ്രാമിങ്, സി.എ.ഡി, സി.എ.എം സോഫ്റ്റ്‌വെയർ എന്നിവയിൽ പരിജ്ഞാനം ഉണ്ടാകണം.
ഫോൺ : 0484 -2555505, 9947962615

Share: