അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ ഒഴിവ്
തൃശൂര്‍: ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ അസിസ്റ്റൻറ് ജനറല്‍ മാനേജര്‍ (സിവില്‍) തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിനു സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് നിലവിലുണ്ട്. യോഗ്യത: നിയമത്തില്‍ ബിരുദാനന്തര ബിരുദം, തൊഴില്‍ കമ്പനി നിയമങ്ങളില്‍ ഏഴു വര്‍ഷത്തില്‍ കുറയാതെയുള്ള സിവില്‍ കോടതിയിലെ പ്രാക്ടീസ് അല്ലെങ്കില്‍ തൊഴില്‍ പരിചയം.
ശമ്പള സ്‌കെയില്‍ : 91,600 – 2,14,400
പ്രായം: 2022 ജനുവരി ഒന്നിന് 18- 50 വയസ് (നിയമാനുസൃത വയസ്സിളവ് ബാധകം )
നിശ്ചിത യോഗ്യതയുളള തത്പരരായ ഉദ്യോഗാര്‍ത്ഥികള്‍ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18- ന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആൻറ് എക്സിക്യുട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ ഒ സി ഹാജരാക്കണം. 1960 ലെ ഷോപ്സ് ആൻറ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെൻറ് നിയമനത്തിന് കീഴില്‍ വരും സ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ / അസിസ്റ്റൻറ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് കം ഫാക്ടറി ആക്ടിന് കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്പെക്ടര്‍/ ജോയിൻറ് ഡയറക്ടര്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം.