ഫാര്‍മസിസ്റ്റ് തസ്തികയില്‍ ഒഴിവ്

Share:

എറണാകുളം : ഹോമിയോപ്പതി വകുപ്പില്‍ ജില്ലയില്‍ ഒഴിവുളള ഫാര്‍മസിസ്റ്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

യോഗ്യത: സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി (ഹോമിയോ) അല്ലെങ്കില്‍ നഴ്‌സ് കം ഫാര്‍മസിസ്റ്റ് കോഴ്‌സ് (ഹോമിയോ).

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 16-ന് രാവിലെ 10.30 ന് അസല്‍ രേഖകളുമായി കാക്കനാട് ഐ.എം.ജി ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഹോമിയോപ്പതി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484-2955687.

Share: