പ്രോജക്ട് ഓഫീസര്‍ , ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്

Share:

ആലപ്പുഴ: ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മാനസികാരോഗ്യ പദ്ധതി- കമ്മ്യൂണിറ്റി റീഹാബിലിറ്റേഷന്‍ വിഭാഗത്തില്‍ പ്രോജക്ട് ഓഫീസറെയും മാവേലിക്കര വിമുക്തി ഡി അഡിക്ഷന്‍ സെന്ററില്‍ ക്ലിനിക്കല്‍ സെക്കോളജിസ്റ്റിനെയും നിയമിക്കുന്നു.

മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ വര്‍ക്ക് പ്രത്യേക വിഷയമായുള്ള എം.എസ്. ഡബ്യു യോഗ്യതയുള്ളവരെയാണ് പ്രോജക്ട് ഓഫീസര്‍ തസ്തികയിലേക്ക് പരിഗണിക്കുന്നത്.

ശമ്പളം- 28,955 രൂപ.

ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികയില്‍ പരിഗണിക്കപ്പെടുന്നതിന് എം.ഫില്‍/ ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.ജി.ഡി.സി.പിയും ആര്‍.സി.ഐ രജിസ്‌ട്രേഷനും.

ശമ്പളം- 39,500.

രണ്ട് തസ്തികള്‍ക്കും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

യോഗ്യതാ രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ഡിസംബര്‍ 30ന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

ഫോണ്‍: 0477 2251650.

Share: