ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അധ്യാപക ഒഴിവ്
കൊല്ലം : കേരള സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന് കീഴില്‍ കൊല്ലം കടപ്പാക്കടയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2021-22 അധ്യയന വര്‍ഷത്തേക്ക് മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അധ്യാപകരുടെ (ഡെമോണ്‍സ്ട്രേറ്റര്‍) ഒഴിവുണ്ട്.
യോഗ്യത: നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്നോളജി/സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് എന്നിവയില്‍ ഏതെങ്കിലും അംഗീകരിച്ച 50% മാര്‍ക്കോടെയുള്ള ഡിഗ്രി / 3 വര്‍ഷ ഡിപ്ലോമ അല്ലെങ്കില്‍ എഐസിടിഇ അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച 60% മാര്‍ക്കോടെയുള്ള ഹോട്ടല്‍ മാനേജ്മന്റ് ബിരുദം.
പ്രവര്‍ത്തി പരിചയം:- ത്രീ സ്റ്റാര്‍ കാറ്റഗറിയില്‍ കുറയാതെയുള്ള ഹോട്ടലില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐഎച്ച്എംസിടി, ഗവ: കോളേജ് എന്നിവിടങ്ങളില്‍ ഏതിലെങ്കിലും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപെടുക. ഫോണ്‍ – 0474 2767635, 9188133492. ബയോഡേറ്റ ഓണ്‍ലൈന്‍ ആയി fcikollam8@gmail.com എന്ന ഐഡി വഴി സമര്‍പ്പിക്കാം. അവസാന തീയതി: ഓഗസ്ററ് 13 വൈകിട്ട് നാലുവരെ.