ഓണ്‍ലൈന്‍ കോഴ്സുകളുമായി അസാപ് കേരള
തൃശൂർ ; ആഗോള ആരോഗ്യ മേഖലയില്‍ അനവധി തൊഴിലവസരങ്ങളുള്ള ഓണ്‍ലൈന്‍ കോഴ്സുകളുമായി അസാപ് കേരള.
1. ഫാര്‍മ ബിസിനസ് അനലിറ്റിക്സ്
യോഗ്യത – മെഡിസിന്, ലൈഫ് സയന്‍സ്, ഫാര്‍മ, ബയോ ടെക്നോളജി, ബയോ കെമിസ്ട്രി, ഐ ടി, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം. (കുറഞ്ഞത് 60% മാര്‍ക്ക് ) കോഴ്സ് കാലാവധി – 4 മാസം, (വീക്ക് എന്‍ഡ് ബാച്ച് – 7 മാസം) കോഴ്സ് ഫീസ് – രൂപ 99,000/, കൂടാതെ 18% ജി.എസ്.ടിയും.
2. ഹെല്‍ത്ത് കെയര്‍ ഡിസിഷന്‍ അനലിറ്റിക്സ്
യോഗ്യത – ബി ടെക്ക്, എം ടെക്ക് ഇന്‍ (കമ്പ്യൂട്ടര്‍ സയന്‍സ്, ഐ ടി ), എം ഫാം, എം ബി എ, എം എസ് സി, ഫാര്‍മ കോര്‍പറേറ്റുകളില്‍ നിലവില്‍ ജോലി ചെയ്യുന്ന പ്രൊഫഷണലുകള്‍, കോണ്‍സല്‍ട്ടിങ്ങില്‍ വര്‍ക്ക് ചെയ്യുന്ന പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ക്കാണ് ഈ കോഴ്സില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കുക.
കോഴ്സ് കാലാവധി – 4 മാസം, (വീക്ക് എന്‍ഡ് ബാച്ച് : 7 മാസം) കോഴ്സ് ഫീസ് – രൂപ 99,000/, കൂടാതെ 18% ജി.എസ്.ടിയും.
3. സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഫാര്‍മ-കോ-വിജിലന്‍സ്
യോഗ്യത – എംഡി,എം എസ്,എം ബി ബി എസ്,ബി ഡി എസ്,ബി എച്ച്എം എസ്,ബി എ എം എസ്,ബി യു എം എസ്,ബി പി റ്റി,ബി ഫാം ലൈഫ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്ദര ബിരുദം, മാത്സ്, ഫാര്‍മകോളജി, ഫാര്‍മസി, മെഡിക്കല്‍ എമര്‍ജന്‍സി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളില്‍ ബിരുദം നേടിയവരും നിലവില്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്. യുഎസ്എയിലെ അക്രഡിറ്റേഷന് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എജ്യുക്കേഷനാണ് പ്രോഗ്രാം അംഗീകരിച്ചിട്ടുള്ളത്. കോഴ്സ് കാലാവധി – 4 മാസം, (വീക്ക് എന്‍ഡ് ബാച്ച്, 7 മാസം) കോഴ്സ് ഫീസ് – 89,000/, കൂടാതെ 18% ജി.എസ്.ടിയും.
4. സെര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ക്ലിനിക്കല്‍ ഡാറ്റ മാനേജ്മെന്റ്
യോഗ്യത – ബിഡിഎസ്,ബിഎഎംഎസ്,ബിപിറ്റി,ബിഫാം,ലൈഫ് സയന്‍സില്‍ ബിരുദം അല്ലെങ്കില്‍ ബിരുദാനന്ദര ബിരുദം, മാത്സ്, ഫാര്‍മകോളജി, ഫാര്‍മസി, മെഡിക്കല്‍ എമര്‍ജന്‍സി, നഴ്സിങ്, ബിയോ കെമിസ്ട്രി, മൈക്രോ ബയോളജി, ബയോടെക്നോളജി, എന്നീ മേഖലകളില്‍ ബിരുദം നേടിയവരും നിലവില്‍ ഫാര്‍മസ്യുട്ടിക്കല്‍ കമ്പനികളിലും ആശുപത്രികളിലും ഈ മേഖലയില്‍ ജോലി ചെയ്യുന്ന പ്രൊഫഷനലുകള്‍ക്കും ഈ കോഴ്സിന് അപ്ലൈ ചെയ്യാവുന്നതാണ്.
കോഴ്സ് കാലാവധി – 4 മാസം, (വീക്ക് എന്‍ഡ് ബാച്ച് 7 മാസം), കോഴ്സ് ഫീസ് – 89,000/, കൂടാതെ 18% ജി.എസ്.ടിയും.
കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കുന്നതാണ്. അക്രഡിറ്റേഷന് കൗണ്‍സില്‍ ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് എഡ്യൂക്കേഷന്‍, യു.എസ്.എ യുടെയും ഫാര്‍മസ്യുട്ടിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടേയും അംഗീകാരമുള്ള കോഴ്സാണ് അസാപ് കേരളയും ക്ലിനിമൈന്‍ഡ്സും ചേര്‍ന്ന് നല്‍കുന്നത്.
കൂടുതൽ വിവരങ്ങൾ http://asapkerala.gov.in/ എന്ന വെബ്സൈറ്റിൽ ലഭിക്കും