എൻ.ബി.സി.സിയിൽ മാനേജ്മെൻറ് ട്രെയിനി: 35 ഒഴിവുകൾ

Share:

നാഷണൽ ബിൽഡിംഗ്സ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിൽ (എ‍ൻ.ബി.സി.സി) മാനേജ്മെൻറ് ട്രെയിനി ഡിവിഷനിൽ 35 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജ്മെൻറ് ട്രെയിനി (സിവിൽ) തസ്തികയിൽ 25 ഒഴിവും മാനേജ്മെന്റ് ട്രെയിനി (ഇലക്ട്രിക്കൽ) തസ്തികയിൽ 10 ഒഴിവുമാണുള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് 40,000 രൂപ മുതൽ 1.40 ലക്ഷം രൂപ വരെയായിരിക്കും ശമ്പളം.

മാനേജ്മെൻറ് ട്രെയിനി (സിവിൽ)
ഒരു അംഗീക‍ൃത സർവകലാശാലയിൽ നിന്നോ കോളേജിൽ നിന്നോ സിവിൽ എഞ്ചിനീയറിങ്ങിലുള്ള ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. 60 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം. അപേക്ഷകർ 29 വയസിൽ കൂടിയവരുമാകരുത്.
ഏപ്രിൽ 21 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

മാനേജ്മെൻറ് ട്രെയിനി (ഇലക്ട്രിക്കൽ)
ഇലക്ട്രിക്കൽ എഞ്ചിനീയറിങ് അല്ലെങ്കിൽ തത്തുല്ല്യമാണ് വിദ്യാഭ്യാസ യോഗ്യത. 60 ശതമാനത്തിൽ കുറയാത്ത മാർക്കുണ്ടായിരിക്കണം.

29 വയസ് കവിയാൻ പാടില്ല.

ഓൺലൈൻ വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

അപേക്ഷിക്കാനുള്ള അവസാന തീയതി ഏപ്രിൽ 21 ആണ്.

ഗേറ്റ് 2020 സ്കോറിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്.
വിശദവിവരങ്ങൾക്ക് : https://www.nbccindia.com

Share: