വിമുക്തഭടൻമാർക്ക് അവസരം: 2000 ഒഴിവുകൾ

Share:

സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ ( CISF ) എസ്.ഐ, കോൺസ്റ്റബിൾ, തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

എ.എസ്.സി-187, ഹെഡ് കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി- 424, കോൺസ്റ്റബിൾ ജനറൽ ഡ്യൂട്ടി- 1326 എന്നിങ്ങനെയാണ് ഒഴിവുകൾ. ഇന്ത്യൻ ആർമിയിൽ നിന്ന് വിരമിച്ച വിമുക്തഭടൻമാർക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹതയുള്ളത്.

പ്രായപരിധി : 50 വയസിൽ താഴെ

ഫിസിക്കൽ ടെസ്റ്റ്, മെഡിക്കൽ ഫിറ്റ്നസ് ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം.

അപേക്ഷാ ഫോം https://www.cisf.gov.in  എന്ന വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് പൂരിപ്പിച്ച്  ആവശ്യമുള്ള രേഖകൾ അറ്റാച്ച് ചെയ്തതിന് ശേഷം ഇമെയിൽ ആയി അയക്കണം.

കൂടുതൽ വിവരങ്ങൾ  https://www.cisf.gov.in  എന്ന വെബ്സൈറ്റിൽ.

അപേക്ഷ  മാർച്ച് 15 – ന് മുമ്പ് ലഭിക്കണം.

 

Share: