വിമുക്തഭടന്മാർ/ആശ്രിതർ – പുനരധിവാസ പരിശീലനം

Share:

കോഴിക്കോട് : സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിമുക്ത ഭടന്മാരുടെയും അവരുടെ ആശ്രിതരുടെയും പുനരധിവാസ പരിശീലനത്തിനായി ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻ ടെക്നോളജി അക്കാദമി ഓഫ് കേരളയുമായി ചേർന്ന് തിരുവനന്തപുരം, എറണാകുളം, സൈബർ പാർക്ക്, കോഴിക്കോട് എന്നിവിടങ്ങളിൽ ഡിജിറ്റൽ മാർക്കറ്റിങ്, 5 ജി ടെക്‌നീഷ്യൻ, ഡാറ്റ അനാലിസിസ്, ഗ്രാഫിക് ഡിസൈനിങ് ആൻഡ് വീഡിയോ എഡിറ്റിങ് തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്‌സുകൾ നടത്തും.

താൽപ്പര്യമുള്ള വിമുക്തഭടന്മാർ/ആശ്രിതർ dswplanfund2023@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ മെയ് 12 ന് വൈകീട്ട് അഞ്ച് മണിക്ക് മുൻപായി ബയോഡാറ്റ നൽകേണ്ടതാണെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് : 0495 2771881

Share: