വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം

Share:

തിരുഃ ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ വിവിധ തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ശമ്പള സ്‌കെയിൽ 20,000-45,800 രൂപ, ഡ്രൈവർ ശമ്പള സ്‌കെയിൽ 18,000-41,500 രൂപ, ഓഫീസ് അറ്റൻഡന്റ് ശമ്പള സ്‌കെയിൽ 16,500-35,700 രൂപ എന്നീ തസ്തികകളിൽ ഓരോ ഒഴിവുകളാണുള്ളത്.
സംസ്ഥാന സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോർമയും വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം. അപേക്ഷകൾ ഫെബ്രുവരി 20ന് വൈകിട്ട് അഞ്ചിന് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആജ്ഞനേയ, റ്റി.സി. 9/1023 (1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695010 എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ: 0471-2720977.

Share: