കിക്മയിൽ എംബിഎ കോഴ്‌സ്

Share:

തിരുവനന്തപുരം : കേരള സർക്കാറിൻറെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയൻറെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെൻറിൽ  (KICMA ) എം.ബി.എ. (ഫുൾടൈം) 2023-25 ബാച്ചിലേയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം.
കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവൽസര കോഴ്‌സിൽ ഫിനാൻസ്, മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്‌സ്, സിസ്റ്റം എന്നിവയിൽ ഡ്യൂവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്.

സഹകരണ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ ആശ്രിതർക്ക് പ്രത്യേക സ്‌കോളർഷിപ്പും, എസ്.സി./എസ്.റ്റി/ ഒ.ഇ.സി/ ഫിഷർമാൻ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും.
ഫോൺ: 8547618290/ 9288130094.
അഡ്മിഷന് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഏപ്രിൽ 13

Share: