അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി), സംസ്ഥാനങ്ങളിലെ പബ്ലിക് സർവീസ് കമ്മീഷനുകൾ എന്നിവ വിവിധ തസ്തികകളിലേക്ക് നടത്തുന്ന നിയമങ്ങളിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി നീട്ടി പ്രഖ്യാപനമായി . ലോക്ക്ഡൗണിനു മുമ്പ് പ്രഖ്യാപിച്ച വിജ്ഞാപനങ്ങളിലെ അവസാന തീയതികളാണ് നീട്ടിയിരിക്കുന്നത്. കോവിഡ്-19 മഹാമാരിയെത്തുടർന്ന് ഉണ്ടായ അസൗകര്യം കണക്കിലെടുത്താണ് പരീക്ഷാ തീയതിയിൽ മാറ്റം വരുത്തിയത്.
വിജ്ഞാപനവും പുതുക്കിയ അവസാന തീയതിയും.
ഇന്ത്യൻ ഓയിൽ കോർപറേഷൻ എൻജിനിയർ/ ഓഫീസർ- ജൂണ്‍ 15.
അസിസ്റ്റന്റ് ഓഫീസർ ഫിനാൻസ് (ഇന്ത്യൻ ഓയിൽ കോർപറേഷൻ)- ജൂണ്‍ 15.
ജാർഖണ്ഡ് പിഎസ്സി മെഡിക്കൽ ഓഫീസർ- ജൂണ്‍ അഞ്ച്.
ഗംഗാധാർ മെഹർ യൂണിവേഴ്സിറ്റി സാന്പൽപുർ ഒഡീഷ- മേയ് 29.
ബിഹാർ ജുഡീഷ്യൽ സർവീസ് കോന്പറ്റീറ്റീവ് എക്സാമിനേഷൻ- ജൂണ്‍ 15.
മാനേജർ ഹിമാചൽ സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്ക് റിക്രൂട്ട്മെന്റ്- ജൂണ്‍ ഒന്ന്.
ലക്ചറർ ഗവണ്മെന്റ്(ഹിമാചൽ പിഎസ്സി)- ജൂണ്‍ ഒന്ന്.
എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡ്- മേയ് 31.
അസിസ്റ്റന്റ് മാനേജർ സെബി- മേയ് 31.
സയന്റിസ്റ്റ് ബി ആൻഡ് സയന്റിസ്റ്റ്/ ടെക്നിക്കൽ അസിസ്റ്റന്റ്് ( നാഷണൽ ഇൻഫോർമാറ്റിക് സെന്റർ (എൻഐസി)- മേയ് 31.
യുപി സബോഡിനേറ്റ് സർവീസസ് ആൻഡ് ഫോറസ്റ്റ് ഓഫീസർ കണ്‍സർവേറ്റർ- ജൂണ്‍ രണ്ട്.
ഉത്തരാഖണ്ഡ് സബോഡിനേറ്റ് സർവീസ് കമ്മീഷൻ- പുതിയ ഉത്തരവ് വരെ.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ലാറ്ററൽ എൻട്രി- പുതിയ ഉത്തരവു വരെ.
രാജ്യത്തെ പ്രധാന തൊഴിൽ ദാതാക്കളായ സൈന്യം, റെയിൽവേ എന്നിവ പുതിയ വിജ്ഞാപനങ്ങൾ പുറത്തിറക്കിയിട്ടില്ല.