മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകള്‍

Share:

ഈസ്റ്റ് കോസ്റ്റ് റെയില്‍വേ, കുര്‍ദ ഡിവിഷനില്‍ മെഡിക്കല്‍, പാരാമെഡിക്കല്‍ സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
കോവിഡ്-19 രോഗബാധയെത്തുടര്‍ന്നുണ്ടായ അടിയന്തര സാഹചര്യം കൈകാര്യം ചെയ്യാനാണ് നിയമനം. ജിഡിഎംഒ, നഴ്‌സിങ് സൂപ്രണ്ട്, ഫാര്‍മസിസ്റ്റ്, ഡ്രെസ്സര്‍,ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ് തുടങ്ങിയ തസ്തികകളിലായി ആകെ 663 ഒഴിവുകളാണുള്ളത്.
വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി തുടങ്ങിയ വിശദവിവരങ്ങള്‍ www.eastcoastrail.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള അപേക്ഷാ മാതൃക പൂരിപ്പിച്ച് srdmohkur@gmail.com എന്ന ഇ-മെയിലേക്ക് അയയ്ക്കണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : മേയ് 22

Share: