അറ്റന്‍ഡര്‍ (ഹോമിയോ) ഒഴിവ്
എറണാകുളം: ജില്ലയിലെ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് അറ്റന്‍ഡര്‍ (ഹോമിയോ) തസ്തികയില്‍ മൂന്ന് താല്‍കാലിക ഒഴിവുകള്‍ നിലവിലുണ്ട്.
യോഗ്യത: എസ്.എസ്.എല്‍.സി പാസ്സായിരിക്കണം. എ ക്ലാസ്സ് ഹോമിയോപ്പതി മെഡിക്കല്‍ പ്രാക്ടീഷണറുടെ കീഴിലുള്ള മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം .
പ്രായം: ഈ വര്‍ഷം ജനുവരി ഒന്നിന് 18 മുതല്‍ 41 വയസ്സ് പൂര്‍ത്തിയാകണം. നിയമാനുസൃത വയസ്സിളവ് അനുവദനീയം. പട്ടികജാതി മുന്‍ഗണനയുള്ളവര്‍ ഒന്ന്, മുസ്ലീം മുന്‍ഗണനയുള്ളവര്‍ ഒന്ന്, തുറന്ന മത്സരം മുന്‍ഗണനയുള്ളവര്‍ ഒന്ന് (സ്ത്രീകള്‍ മാത്രം).
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ 03.04.2020 ന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. മുന്‍ഗണന വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ മുന്‍ഗണന ഇല്ലാത്തവരെയും പരിഗണിക്കുമെന്ന് എറണാകുളം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.